തൃശ്ശൂർ : കുറുപ്പം റോഡ് മുതൽ കൂർക്കഞ്ചേരി വരെയുള്ള റോഡ് പണി അഴിമതി നിറഞ്ഞതും അശാസ്ത്രീയവുമാണെന്ന് ബിജെപി തൃശ്ശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത്
പ്രസ്താവിച്ചു.2020ൽ ഒരു കോടി 18 ലക്ഷം രൂപയ്ക്ക് ബി.എം.ബി. സി ക്കു ടെൻഡർ കഴിഞ്ഞ റോഡ് ആണ്. അത് റദ്ദാക്കി ഇപ്പോൾ പത്തു കോടി റോഡിനും അനുബന്ധ പണികൾക്ക് വേറെയും വക വെച്ചിട്ടുള്ളത്. അത് ശരിക്കും ധൂർത്താണ്. സാമ്പത്തിക ക്രമക്കേടിനും അഴിമതിക്കും വേണ്ടി മാത്രം ചെയ്തിട്ടുള്ളതാണ്.അതിനു പിന്നാലെ ജനങ്ങൾക്ക് ദുരിതവും. ഒരുതരത്തിലുള്ള പഠനവും ആസൂത്രണവും ഇല്ലാതെ ആണ് പണി നടത്തുന്നത്.ഫുട്പാത്ത് ഉണ്ടാക്കുവാനോ സൈഡുകൾ ഫിൽ ചെയ്യാനോ പറ്റാതെ അധികാരികൾ ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണെന്ന് വിപിൻ ഐനികുന്നത്ത് കൂട്ടിച്ചേർത്തു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും സമരപരിപാടികളും ബിജെപി സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു
കുറുപ്പം റോഡ് മുതൽ കൂർക്കഞ്ചേരി റോഡ് വരെയുള്ള നിർമ്മാണം അശാസ്ത്രീയവും അഴിമതിയുമാണെന്ന് ബിജെപി
