തൃശൂർ:അതിരൂപതയും പൗരാവലിയും ചേർന്ന് നടത്തുന്ന ബോൺ നത്താലെ ഇന്ന്. നഗരം പാപ്പമാർ കീഴടക്കും. വിവിധ ഇടവകകളിൽനിന്നായുള്ള 15,000 പാപ്പമാർ നഗരത്തെ ചുവപ്പണിയിക്കും. ഇവർക്കൊപ്പം പ്രത്യേക പരിശീലനം നേടിയ 15-ഓളം ടീമുകളാണ് പുതിയ തീംഗാനത്തിനൊപ്പം നൃത്തംചെയ്യുക. 60 അടിയോളം നീളമുള്ള ചലിക്കുന്ന എൽ.ഇ.ഡി. ഏദൻതോട്ടമാണ് ഇത്തവണത്തെ പ്രത്യേകത. വിവിധ ഇടവകകളിലെ യുവജനങ്ങൾ തയ്യാറാക്കുന്ന 21 നിശ്ചലദൃശ്യങ്ങളും ഇത്തവണ ഘോഷയാത്രയെ ആകർഷകമാക്കും. സെന്റ് തോമസ് കോളേജ് റോഡ് പരിസരത്തുനിന്ന് വൈകീട്ട് മൂന്നിന് നത്താലെ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. സ്വരാജ്റൗണ്ടിലും സമീപറോഡുകളിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. വൈകീട്ട് മൂന്നു മുതൽ സെയ്‌ൻറ് തോമസ് കോളേജ് റോഡ്, സെൻ്റ് മേരീസ് കോളേജ് റോഡ്, ബെന്നറ്റ് റോഡ് എന്നിവിടങ്ങളിൽ വാഹനഗതാഗതവും വാഹനപാർക്കിങ്ങും കർശനമായി നിരോധിക്കും. കെ.എസ്.ആർ.ടി.സി. ബസുകൾക്കം നിയന്ത്രണമുണ്ട്
ബോൺ നത്താലെ.. തൃശൂർ നഗരം ഇന്ന് പാപ്പമാർ കീഴടക്കും
