ഗുരുവായൂർ:ദേവസ്വം വായനശാല
സൗകര്യപ്രദമാക്കി വായനയ്ക്ക് പ്രാധാന്യം നൽകി സുഗമ മാക്കണമെന്ന് സംസ്ക്കാര സാഹിതി.ഗുരുവായൂർ ദേവസ്വത്തിന്റെ ക്ഷേത്രത്തിനരികെവൈജയന്തികെട്ടിടത്തിൽ പ്രവർത്തിക്കുന്ന വായനശാലയിൽ പത്രം, മാസികകൾ ,പുസ്തകങ്ങൾഎന്നിവ വായിയ്ക്കുന്നതിന് സുഗമമായ ഇരിപ്പിടവും,വേണ്ട പ്രകാശവും,ഫാൻ പോലെ ഉൾപ്പടെയുള്ള മറ്റു അനുബന്ധ സൗകര്യങ്ങളും ,ഫലപ്രദമായി നൽകി സുഗമമാക്കി നവീകരിയ്ക്കണമെന്ന് ഗുരുവായൂർ മേഖലാ സംസ്ക്കാര സാഹിതിയോഗം ആവശ്യപ്പെട്ടു. നിലവിൽഗുരുവായൂരിലെ വഴിപോക്കരുടെ വിശ്രമകേന്ദ്രവും, ഉറക്കത്തിന് പറ്റിയ ഇടവുമായി പലപ്പോഴും മാറപ്പെടുന്നു.വായനെയെക്കാൾവന്ന് ഇരുന്ന് സമയംചിലവഴിയ്ക്കുന്നതിന് മുൻഗണനയും നൽകുന്നു. കെട്ടിടത്തിന്റെ അവസ്ഥയും തീർത്തും മോശമാണ്. മഴപെയ്താലും, കാറ്റടിച്ചാലുംപലസ്ഥലങ്ങളിലും ചോർച്ചയും . വെള്ളം കെട്ടിനിൽക്കുന്നയിടവുമാണ്. ഇക്കാര്യങ്ങൾ നിരന്തരം ചൂണ്ടികാട്ടിയിട്ടും ഫലമില്ലാത്ത അവസ്ഥയുമാണ്. വർഷങ്ങൾ പിന്നിട്ട ഇന്നലകളുടെ വിശിഷ്ട ശേഖരവും,സമഗ്ര ഗാഥയുമുള്ള ദേവസ്വം ലൈബ്രറി കൂടുതൽ ആകർഷകരമായവിധം മികവുറ്റതും ഫലപ്രദവുമായി ഏറെ സൗകര്യങ്ങളുമായി മോടിപിടിപ്പിച്ച് നിലനിർത്തേണ്ടതാണന്നും യോഗം ആവശ്യപ്പെട്ടു. ലൈബ്രറിയുടെമൂല്യം ഉൾകൊണ്ടും, വായനയുടെ അന്തസത്ത തിരിച്ചറിഞ്ഞും ദേവസ്വം മത ഗ്രന്ഥശാല കൂടിയായ വായനശാല കഴിയാവുന്നവിധം കമനീയമായി തന്നെ ഒരുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.സാഹിതി പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.മണികണ്ഠൻ, പി.കെ.വേണുഗോപാൽ, സി.സന്തോഷ്,രാജു തിരുവെങ്കിടം, വി. ഹരിദാസ്,പി.ശ്രീനാരായണൻ.കെ.ടി.ഉണ്ണികൃഷ്ണൻ,പി.സി. വിഷ്ണു,ജോസ് മുട്ടത്ത്എന്നിവർസംസാരിച്ചു
ഗുരുവായൂർ ദേവസ്വം വായനശാല വഴിപോക്കരുടെ വിശ്രമകേന്ദ്രവും,ഉറക്കത്തിന് പറ്റിയ ഇടവുമായി മാറുന്നു;സംസ്ക്കാര സാഹിതി
