സൗജന്യ തിമിര രോഗശസ്ത്രക്രിയാ ക്യാമ്പ്

ഗുരുവായൂർ:ദക്ഷിണേന്ത്യയിലെ മികച്ച സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയായ കോയമ്പത്തൂർ ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ മലപ്പുറം ശാഖയയും
ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റും, സംയുക്തമായി എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച,നടത്തി വരുന്ന സൗജന്യ ,തിമിര രോഗ ശസ്ത്രക്രിയാ ക്യാമ്പ് നാളെ രാവിലെ 9 മുതൽ 1 മണി വരെ ഗുരുവായൂർ (മമ്മിയൂർ) ഷിർദ്ദിസായി മന്ദിരത്തിൽ വെച്ച് നടക്കും. ഓപ്പറേഷൻ,യാത്ര,താമസം എന്നിവ സൗജന്യമായിരിക്കും.ഓപ്പറേഷനുള്ളവരെ, ക്യാമ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ഉച്ചക്ക് കൊണ്ടുപോയി പിറ്റേ ദിവസം വൈകീട്ട് തന്നെ തിരിച്ചു കൊണ്ടുവിടുന്നതായിരിക്കും..  ഒരാഴ്ച മാത്രം വിശ്രമം മതിയാവുന്ന താക്കോൽദ്വാര തിമിര ശസ്ത്രക്രിയ (കീഹോൾ) ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 4500 രൂപ മുതൽ ചെയ്തു കൊടുക്കും..
കൂടുതൽ വിവരങ്ങൾക്കും
രജിസ്ട്രേഷനും ഈ നമ്പറുകളിൽ വിളിക്കുക.
Office: 04872554749
Mobile: 8157870808

Leave a Reply

Your email address will not be published. Required fields are marked *