കൊച്ചി:സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ സിനിമാ സമരം നടത്താൻ സിനിമാ സംഘടനകളുടെ സംയുക്തയോഗം തീരുമാനം. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം.താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജൂൺ ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവർത്തനങ്ങളും നിർത്തിവെക്കുന്ന രീതിയിലാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
അഭിനേതാക്കൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമ നിർമാണം നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ പിന്നീട് ചർച്ചകളൊന്നും നടന്നിരുന്നില്ല.
സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ സിനിമാ സമരം
