ഗുരുവായൂർ: നഗരസഭയുടെ ചില മേഖലകളിൽ ഡങ്കുപനി കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ
കൊതുക് നിവാരണത്തിൻ്റ ഭാഗമായ ഉറവിട നശീകരണം
ഇൻഡോർ സ്പ്രേയിംഗ്
ഫോഗിംഗ് ഡ്രൈഡേ
എന്നീ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ
ഇന്നലെ നഗരസഭ ചെയർമാൻ
എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.
വൈസ് ചെയർ പേർസൺ
അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ
എ.എം ഷെഫീർ,ഷൈലജ സുധൻ,എ.എസ്.മനോജ്
ബിന്ദു അജിത്കുമാർ
കൗൺസിലർ കെ.പി.ഉദയൻ,
ഡെപ്യൂട്ടി ഡി എം ഒ ഡോ.സതീഷ്,
ഐ ഡി എസ് പി
സർവെയിലൻസ് മെഡിക്കൽ ഓഫീസർ ഡോ.ഗീത,
മലേറിയ ഓഫീസർ
സന്തോഷ് ജോർജ്,
ടെക്നിക്കൽ അസിസ്റ്റൻ്റ്
രാജു കെ.ആർ,
സെക്രട്ടറി അഭിലാഷ്കുമാർ എച്ച്,
ക്ലീൻ സിറ്റി മാനേജർ
കെ.എസ്.ലക്ഷ്മണൻ,
വടക്കേകാട് പി എച്ച് സി
ഹെൽത്ത് സൂപ്പർവൈസർ
സി.രാജൻ,എന്നിവർ സന്നിഹിതരായിരുന്നു.
കൗൺസിലർമാർ,ആരോഗ്യ വകുപ്പ് ജീവനക്കാർ,
ആശ,അംഗൻവാടി,കുടുംബശ്രീ പ്രവർത്തകർ
തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ യോഗത്തിൽ സംബന്ധിച്ചു.ഡെങ്കുപനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ ഇന്ന്
കൗൺസിലർമാരും,
ആരോഗ്യ പ്രവർത്തകരും
ആശ പ്രവർത്തകരും
അംഗൻവാടി പ്രവർത്തകരും
കുടുംബശ്രീ പ്രവർത്തകരും
സന്നദ്ധ പ്രവർത്തകരും തുടങ്ങി നൂറിലധികം പ്രവർത്തകർ വീടു വിടാന്തരം കയറി
ഉറവിടനശീകരണം നടത്തുകയും
ബോധവൽക്കരണ നോട്ടീസുകൾ നൽകുകയും
ഇൻഡോർ സ്പ്രേയിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.
കൊതുക് വളരുന്ന രീതിയിൽ വീട്ടിലും പരിസരങ്ങളിലും
വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കും വിധം പ്രവർത്തിക്കുന്നവർക്കെതിരെ
2023ലെ പൊതുജനാരോഗ്യ നിയമം പ്രകാരം
പിഴശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഡെപ്യൂട്ടി ഡി എം ഒ
പറഞ്ഞു.
ഡെങ്കുപനി;ഊർജിത നടപടികളുമായിഗുരുവായൂർ നഗരസഭ
