ഗുരുവായൂർ:പ്രസിദ്ധമായ ആനയോട്ടം ന ഇന്ന് മൂന്ന് മണിക്ക് നടക്കും.ബാലു, ചെന്താമരാക്ഷൻ,ദേവി എന്നീ ആനകളാണ് മുൻനിരയിൽ ഓടുക. ദേവദാസ് ,നന്ദൻ എന്നീ ആനകൾ കരുതലായി ഉണ്ടാകും. ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ 10 ആനകളാണ് ഈ വർഷത്തെ ആനയോട്ടത്തിൽ പങ്കെടുക്കുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് കൃത്യം മൂന്നു മണിക്കാണ് ആനയോട്ടം നടക്കുക. മഞ്ജുളാൽ പരിസരത്തു നിന്നും ഓട്ടം തുടങ്ങി ക്ഷേത്രനടയിൽ ആദ്യം ഓടിയെത്തുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ആനയോട്ടത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം അറിയിച്ചു.
പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം ഇന്ന്
