പുന്നയൂര്‍ക്കുളം:അണ്ടത്തോട് ദര്‍ഗ്ഗശരീഫ് ചന്ദനക്കുടം ആണ്ടുനേര്‍ച്ച ബുധൻ,വ്യാഴം ദിവസങ്ങളില്‍ ആഘോഷിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പുന്നയൂർക്കുളത്ത് പത്ര സമ്മേളനത്തിൽ അറിയിച്ചു.
വർഷം തോറും നടത്തിവരാറുള്ള അണ്ടത്തോട് ദർഗ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹയാത്തുൽ ഔലിയയുടെ ആണ്ടുനേർച്ചയ്ക്കാണ് ഏപ്രിൽ 16ന് ബുധനാഴ്ച തുടക്കം കുറിക്കുന്നത്.വൈകീട്ട് 5 ന് പെരിയമ്പലം ബീച്ചില്‍ നിന്ന് അബാജ ഫെസ്റ്റിന്റെയും, ക്രസന്റ് ഫെസ്റ്റിന്റെയും കാഴ്ചകൾ പുറപ്പെട്ട് രാത്രി 11 മാണിയോട് കൂടി ജാറം അംഗണത്തിലെത്തി സമാപിക്കും. വ്യാഴാഴ്ച്ച രാവിലെ അണ്ടത്തോട് ബീച്ച് പരേതനായ ചാലില്‍ സുലൈമാന്റെ വീട്ടില്‍ നിന്നു കൊടിയേറ്റ കാഴ്ച്ച ചന്ദനക്കുടവുമായി 11 മണിക്ക് പള്ളിയില്‍ എത്തി നേര്‍ച്ചക്ക് കൊടിയേറ്റം നടത്തും.വൈകിട്ട് 5 മണി മുതല്‍ 11 ഓളം ക്ലബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ കാഴ്ച ആരംഭിക്കും.അകലാട് മൂന്നൈനി മുതല്‍ പാലപ്പെട്ടി വരെയും തൃപ്പറ്റ്,നാക്കോല കിഴക്കന്‍ മേഖലയില്‍ നിന്നുമായി 11 കാഴ്ചകള്‍ ഉണ്ടാകും.
അകലാട് യൂത്ത് കാർണിവൽ മൂന്നയിനിയുടെ കാഴ്ച്ച ജാറം അംഗണത്തിലെത്തുന്നതോടെ നേർച്ചക്ക് സമാപനമാവും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പത്തോളം പേരുകേട്ട ഗജവീരന്മാർ നേർച്ചയിൽ അണിനിരക്കും. ഇതിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലും വൈകുന്നേരം 7 മണി മുതൽ 10 മണി വരെ ഭാഗികമായി വാഹന നിയന്ത്രണം ഉണ്ടായിരിക്കും.ചെയര്‍മാന്‍ ചാലില്‍ ഇസ്ഹാഖ്, ഭാരവാഹികളായ പി.പി മുഹമ്മദ് അമീന്‍,കെ.അലി എന്നിവര്‍ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
അണ്ടത്തോട് ചന്ദനക്കുടം ആണ്ടുനേര്‍ച്ച ബുധൻ,വ്യാഴം ദിവസങ്ങളില്‍ ആഘോഷിക്കും
