പുന്നയൂർക്കുളം:ചാവക്കാട് നഗരസഭാ ചെയർമാനായിരിക്കെ കൊലചെയ്യപ്പെട്ട സിപിഎം നേതാവ് കെ.പി വത്സലന്റെ രക്തസാക്ഷി ദിനം ആചരിച്ചു.കെ പി വത്സലൻ രക്തസാക്ഷിയായതിന്റെ പതിനെട്ടാം വാർഷീകമാണ് ആചരിച്ചത്. കെ പി വത്സലൻ കുത്തേറ്റുവീണ പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിൽ നടന്ന അനുസ്മരണസമ്മേളനം സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു.സ്മൃതി മണ്ഡപത്തിൽ അബ്ദുൾഖാദർ പുഷ്പ ചക്രം സമർപ്പിച്ചു.പതാക ഉയർത്തി.ഏരിയ സെക്രട്ടറി ടി.ടി ശിവദാസ് അധ്യക്ഷനായി.ജില്ല കമ്മിറ്റിയംഗങ്ങളായ സി.സുമേഷ്, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, എൻ.കെ അക്ബർ എം എൽ എ, ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്,എ. എച്ച് അക്ബർ,പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻഎം.ആർ രാധാകൃഷ്ണൻ, വി.സെമീർ എന്നിവർ സംസാരിച്ചു.
കെ.പി വത്സലൻ രക്തസാക്ഷി ദിനം ആചരിച്ചു
