പുന്നയൂർ സർവീസ് സഹകരണ ബാങ്കിനു മുന്നിൽ എൽ ഡി എഫ് പഞ്ചായത്ത് മെമ്പർമാരുടെ പ്രതിഷേധം

പുന്നയൂർ:സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ  നൽകാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പഞ്ചായത്ത് മെമ്പർമാർ പുന്നയൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ചെറിയ പെരുന്നാളിനും വിഷുവിനും മുൻപ് പെൻഷൻ നൽകുന്നതിനുവേണ്ടി സംസ്ഥാന ഗവൺമെന്റ് തീരുമാനമെടുക്കുകയും പണം അനുവദിക്കുകയും ചെയ്തിട്ടും പുന്നയൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിൽ പെടുന്ന 2177 പേർക്ക് പെൻഷൻ നൽകാതെ ബോധപൂർവ്വം വൈകിപ്പിക്കുകയായിരുന്നുവെന്നും എൽ ഡി എഫ് അംഗങ്ങൾ ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സഹകരണ ബാങ്കിന് നേതൃത്വം നൽകുന്നത്. പെരുന്നാളിനും വിഷുവിനും മുൻപ് പെൻഷൻ നൽകരുത് എന്ന ഭരണസമിതിയുടെ വാക്കാൽ നിർദ്ദേശത്തെ തുടർന്നാണ് പെൻഷൻ നൽകുന്നത് വൈകിപ്പിച്ചതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ബോധപൂർവ്വം ക്ഷേമപെൻഷൻ നൽകുന്നത് വൈകിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ധർണ്ണ നടത്തിയത്.ധർണ്ണയിൽ പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട് സുഹറ ബക്കർ,സ്ഥിരം സമിതി അധ്യക്ഷനായ കെ.എ. വിശ്വനാഥൻ,ഷമീം അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം
ജിസ്ന ലത്തീഫ്,പഞ്ചായത്ത് അംഗങ്ങളായ എം.കെ. അറാഫത്ത്,സെലീന നാസർ,  റസീന ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *