ഗുരുവായൂരിൽ അഷ്ടപദി സംഗീതോത്സവം:സെമിനാർ നടത്തി

ഗുരുവായൂർ: ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി അഷ്ടപദി സെമിനാർ നടത്തി. ശ്രീവത്സം അനക്സിലെ കൃഷ്ണഗീതി ഹാളിൽ നടന്ന സെമിനാർ ദേവസ്വം ഭരണസമിതി അംഗം  കെ.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത അഷ്ടപദി കലാകാരൻ അമ്പലപ്പുഴ വിജയകുമാർ ” സോപാന സംഗീതത്തിൻ്റെ വൈവിധ്യങ്ങൾ ” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
കോഴിക്കോട് സർവ്വകലാശാല സംസ്കൃതം വിഭാഗം മുൻ, മേധാവിയും ദേവസ്വം വേദ സംസ്കാര പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. പി.നാരായണൻ നമ്പൂതിരി,
ഗീതഗോവിന്ദം ഒരു കാവ്യാനുശീലനം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.സെമിനാറിൽ ക്ഷേത്രം കലാനിലയം സൂപ്രണ്ട് ഡോ.മുരളി പുറനാട്ടുകര മോഡറേറ്ററായി.

Leave a Reply

Your email address will not be published. Required fields are marked *