ഗുരുവായൂർ:ഈ വർഷത്തെ നാരായണീയ ദിനാഘോഷം ഡിസംബർ 14 ന് നടക്കും. നാരായണീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ദശകപാഠം, അക്ഷര ശ്ലോക മത്സരങ്ങൾ തുടങ്ങി. ഇന്നു രാവിലെ ദേവസ്വം കുറൂരമ്മ ഹാളിലാണ് മത്സരങ്ങൾ ആരംഭിച്ചത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി സന്നിഹിതനായി.എൽ.പി, യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശകപാഠ മത്സരവും, ഹൈസ്ക്കൂൾ വിഭാഗത്തിനായുള്ളഅക്ഷര ശ്ലോക മത്സരവും ആണ് ഇന്ന് തുടങ്ങിയത്. നാളെ(നവംബർ 9 ഞായറാഴ്ച) കാലത്ത് 9.00 മണി മുതൽ കോളേജ്, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശകപാഠ, അക്ഷരശ്ലോക മത്സരവും, അതിനു ശേഷം മുതിർന്നവർക്ക് ദേവസ്വം വക സുവർണ്ണ മുദ്രയ്ക്കായുള്ള അക്ഷരശ്ലോക മത്സരവും നടത്തും. 30 വയസിന് മേൽ പ്രായമുള്ളവർക്ക് മുതിർന്നവർക്കുളള അക്ഷരശ്ലോക മത്സരത്തിൽ പങ്കെടുക്കാം.
നാരായണീയ ദിനം ഡിസംബർ 14 ന്: അക്ഷരശ്ലോക മത്സരം തുടങ്ങി
