ഗുരുവായൂരിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തി

ഗുരുവായൂർ:ഫാസിസത്തിനെതിരായ സോവിയറ്റ് ചെമ്പടയുടെ വിജയാഘോഷം  ചാവക്കാട് ഹോച്ച്മിൻ സെന്ററിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.  ഗുരുവായൂർ നഗരസഭാ സെക്കുലർ ഹാളിൽ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമം സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി.സിപി എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം ബാലാജി,ടി വി ഹരിദാസ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ടി ടി ശിവദാസ്, മണലൂർ ഏരിയാ സെക്രട്ടറി പി എ രമേശൻ,   കുന്നംകുളം ഏരിയാ സെക്രട്ടറി കെ കൊച്ചനിയൻ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ഷൈനി ഷാജി, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *