പുന്നയൂർകുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അ ന്തോണി സിന്റെ ഊട്ടു തിരുന്നാളിന് വികാരി ഫാ :ഡെന്നീസ് മാറോക്കി കൊടിയേറ്റി.
തിരുന്നാൾ ആഘോഷകമ്മറ്റി ജനറൽ കൺവീനർ സി.വി. ജോസഫ്, പള്ളി ട്രസ്റ്റി മാരായ കെ. ടി. സൈമൺ, ഈ.ജെ. ബെന്നി, പി.ജെ. ഡേവിഡ്,
കമ്മറ്റി കൺവീനർ മാരായ സി വി ജേക്കബ് ,എം. കെ. ബെന്നി, എം. ആർ. ഷെജി, എം. ജി.ഷെറി, കുടുംബകൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ
കെ. ജെ. ജിജോ എന്നിവർ നേതൃത്വം നൽകി.ജൂൺ 15 ന് ആണ് ഊ ട്ടുത്തിരുന്നാൾ ആഘോഷിക്കുന്നത്.
9 മുതൽ 14 വരെ എല്ലാദിവസങ്ങളിലും കാലത്ത് 6/30നു ദിവ്യ ബലിയും, ലദീഞ്ഞ്, നൊവേന, എന്നിവ നടത്തും,
15നു കാലത്ത് 10മണിക്ക് തിരുന്നാൾ കുർബ്ബാനക്ക് അത്താണി ടിം ഹാൻസ് ഡയറക്ടർ ഫാ,:ജോബി കടപ്പൂരാൻ മുഖ്യകാർ മ്മികനായിരിക്കും,ജൂബിലി മിഷ്യൻ ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ:തോമസ് പൂപ്പാടി സന്ദേശം നൽകും, തുടർന്ന് സെന്റ് ആന്റണിസ് കാപ്പേള യിലേക്ക് പ്രദീക്ഷണവും നേർച്ച സദ്യയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു,
ആറ്റുപുറം ഊട്ടു തിരുന്നാളിന് കൊടിയേറ്റി
