ചാവക്കാട് :നഗരസഭാ കൃഷിഭവൻ ഞാറ്റുവേല ചന്തയും കർഷകസഭയും ആഘോഷിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന സലിം സ്വാഗതം പറഞ്ഞു. എം എൽ എ, എൻ കെ അക്ബർ ഉത്ഘാടനം ചെയ്തു. ചാവക്കാട് അസ്സി. സ്റ്റൻ്റ് ഡയറക്ടർ സബീനാ പരീദ് വിഷയാവതരണം നടത്തുകയും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അഡ്വ: മുഹമ്മദ് അൻവർ, പ്രസന്നാ രണദിവേ തുടങ്ങിയർ ആശംസകൾ അർപ്പിച്ചു. കൗൺസിലർമാരായ പി.കെ രാധാകൃഷ്ണൻ, കെ.വി ഷാനവാസ്, കെ.പി രഞ്ചിത്ത് കുമാർ, ശ്രീജി സുഭാഷ്, സ്മൃതി മനോജ്, അക്ബർ കോന്നോത്ത് എന്നിവർ പങ്കെടുത്ത യോഗത്തിൽ ചാവക്കാട് നഗരസഭാ കൃഷി ഫീൽഡ് ആഫീസർ അനിറോസ് നന്ദി പറഞ്ഞു
ചാവക്കാട് നഗരസഭ കൃഷിഭവൻ ഞാറ്റുവേല ചന്തയും കർഷകസഭയും ആഘോഷിച്ചു
