ഗുരുവായൂർ:രാഹുൽഗാന്ധിയുടെജന്മദിനആശംസകളുമായി വായനാ ദിനം ആചരിച്ചു. ഗാന്ധി ദർശന വേദിയും, 26-ാം വാർഡ് കോൺഗ്രസ് കമ്മറ്റി വിജയപഥം 2025 സംഘാടക സമിതിയും ചേർന്ന് മധുരവിതരണവും , മലയാള ദിനപത്രങ്ങളും നൽകി വായനാദിനം സംഘടിപ്പിച്ചു. തിരുവെങ്കിടം കുരിശ് സെന്ററിൽ ഗാന്ധി ദർശന വേദി യൂണിറ്റ് പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വഴിയോര സദസ്സ് മാതൃകാ അധ്യാപകനും ബ്ലോക്ക് കോൺഗ്രസ്സ്സെക്രട്ടറിയുമായപി.ഐ ലാസർ ഉൽഘാടനം ചെയ്തു. ഷാജൻ വെള്ളറ, സി.കെ. ഡേവിസ്, സി.ജെ. ക്രിസ്റ്റൽ, കെ.പി.പുഷ്പൻ,ജസ്റ്റിൻ, സി.കെ.രാജൻ, എ.കെ. കുമാരൻ എന്നിവർ സംസാരിച്ചു. വന്നെത്തിയവർക്കും , വഴി യാത്രകാർക്കും, മലയാള ദിനപത്രങ്ങളും , ലഡു തുടങ്ങീ മധുരവും നൽകിവേറിട്ട ദിനാചരണാഘോഷമൊരുക്കുകയും ചെയ്തു.
രാഹുൽ ഗാന്ധി ജന്മദിനാശംസകളുമായി വായനാദിനംആചരിച്ചു
