കർക്കിടക ആത്മീയ ആരോഗ്യ സദസ്സും ഔഷധക്കഞ്ഞി വിതരണവും

ഗുരുവായൂർ:ഹിന്ദു ഐക്യവേദിയും  ഗുരുവായൂരപ്പൻ യോഗാനിലയവും സംയുക്തമായി സംഘടിപ്പിച്ച കർക്കിടക ആത്മീയ ആരോഗ്യ സദസ്സും ഔഷധക്കഞ്ഞി വിതരണവും ഗുരുവായൂരിൽ നടന്നു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ.വി നിർമലൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്വാമി തേജസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമിനി ഹേമാംബിക ശങ്കരി മുഖ്യ പ്രഭാഷണം നടത്തി. ജന. സെക്രട്ടറി ഷനിൽ സ്വാഗതം പറഞ്ഞു. പ്രമോദ് കൃഷ്ണ,എം.ബി ലോകേഷ്, ശരത് തൊഴിയൂർ,വിമൽരാജ് കാവീട് എന്നിവർ പ്രസംഗിച്ചു തുടർന്ന് നടന്ന ഔഷധക്കഞ്ഞി വിതരണത്തിന് ഉണ്ണിമോൻ കോട്ടപ്പടി, രതീഷ് പിള്ളക്കാട്, കണ്ണൻ കാവീട് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *