പുന്നയൂരിൽ അക്രമം;രണ്ട് പേർ അറസ്റ്റിൽ

പുന്നയൂർക്കുളം:പുന്നയൂർ അകലാട് കാട്ടിലപ്പള്ളിയിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 2 പേരെ വടക്കേകാട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. പുന്നയൂർ നാലാംകല്ല് പുത്തുരയിൽ അക്ബർ (31), ആറാംകല്ല് വാളങ്ങാട്ട് പറമ്പിൽ ഷാഫി (36) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ
ഞായറാഴ്ച രാത്രി 9.30 ന് കാട്ടിലപ്പള്ളി റോഡിൽ വച്ച് ഷാഫിയെ അക്ബർ അടിച്ചു പരുക്കേൽപ്പിച്ചിരുന്നു. അക്രമത്തിൽ ഷാഫിയുടെ രണ്ട് പല്ല് കൊഴിഞ്ഞു. ഇതിനു പ്രതികാരമായി രാത്രി 10 ന് ഷാഫിയും സുഹൃത്ത് ശങ്കരനും ചേർന്ന് അക്ബറിനെ ആക്രമിക്കുകയായിരുന്നു. അക്‌ബറിനു കൈക്ക് കുത്തേറ്റു. ഇടിക്കട്ട ഉപയോഗിച്ച് ഇടിച്ചതിൽ മുഖത്ത് പരുക്കുണ്ട്. ഈ കേസിലാണ് ഷാഫിയെ അറസ്‌റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *