ഓർമ്മ പൂക്കൾ ഡോക്യുമെൻ്ററി സ്വിച്ചോൺ ചെയ്തു

വടക്കേക്കാട്: നൂറിൻ്റെ നിറവിലെത്തിയ വൈലത്തൂർ സെൻ്റ് ഫ്രാൻസിസ് യു പി സ്കൂളിൻ്റെ ചരിത്രം ഡോക്യുമെൻ്ററി ആക്കുന്നു.ഓർമ്മ പൂക്കൾ എന്ന പേരിൽ ഒരുക്കുന്ന ഡോക്യുമെൻ്ററിയുടെ സ്വിച്ചോൺ കർമ്മം സിനിമ,നാടക നടൻ ശിവജി ഗുരുവായൂർ നിർവഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി  അദ്ധ്യക്ഷൻ മാരായ ശ്രീധരൻ മാക്കാലിക്കൽ,റഷീദ്,വാർഡ് അംഗങ്ങളായ പ്രീതി ബാബു, എസ്.കെ ഖാലിദ്, പ്രധാനധ്യാപകൻ ഫ്രാൻസിസ്, പിടിഎ പ്രസിഡൻ്റ് സുനിൽ വൈലത്തൂർ, വൈസ് പ്രസിഡൻ്റ് രമേഷ് ചേമ്പിൽ,മറ്റ് പിടിഎ അംഗങ്ങൾ,അധ്യാപകർ, വിദ്യാർത്ഥികൾ,ഡോക്യുമെൻ്ററി സംവിധായകൻ സുജിത്ത് ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *