ചാവക്കാട് ഉപജില്ല ;   കലാകിരീടം ചൂടി മമ്മിയൂർ ലിറ്റിൽ ഫ്ലവർ ഹയർസെക്കൻഡറി സ്കൂൾ

ഗുരുവായൂർ:ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ കലാ കിരീടം ചൂടി മമ്മിയൂർ ലിറ്റിൽ ഫ്ലവർ ഹയർസെക്കൻഡറി സ്കൂൾ.നാല് ദിവസം  107 സ്കൂളുകളിൽ നിന്നുള്ള 6470 വിദ്യാർത്ഥികൾ മാറ്റുരച്ച കലോത്സവത്തിൽ 545 പോയിന്റ് നേടിയാണ്  ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ തേരോട്ടം.453 പോയിന്റുകൽ നേടി നേരിയ വ്യത്യാസത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും  424 പോയിന്റുകളോടെ തിരുവളയന്നൂർ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കൻഡറി വിഭാഗത്തിലും ഒന്നാം സ്ഥാനത്തെത്തിയാണ് എൽ എഫ് നേട്ടം കൈവരിച്ചത്.  സമാപന സമ്മേളനം എൻ കെ  അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി.  ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി.  നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ഷൈലജ സുധൻ,എ സായിനാഥൻ,എ എം  ഷഫീർ, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി എം ലത,പ്രധാന അധ്യാപിക ജൂലിയറ്റ് കെ അപ്പുകുട്ടൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *