എസ്.എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയൻ പഞ്ചയത്ത് തല മേഖലാ യോഗങ്ങൾക്ക് മുല്ലശ്ശേരിയിൽ തുടക്കം

മുല്ലശ്ശേരി :എസ്.എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയൻ പഞ്ചയത്ത് തല മേഖലാ യോഗങ്ങൾക്ക് തുടക്കം മുല്ലശ്ശേരി ഈസ്‌റ്റ് ശാഖ ഗുരുമന്ദിരത്തിൽ യൂണിയൻ സെക്രട്ടറി പി.എ. സജീവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. ഡയർക്ടർ ബോർഡ് അംഗം വിമലാനന്ദൻ മാസ്‌റ്റർ സ്വാഗതം ആശംസിച്ചു. സെപ്‌തംബർ 7 ന് 171 -ാമത് ഗുരുദേവ ജയന്തി ആഘോഷം ശാഖകളിൽ വിവിധ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു. കന്നി 1 മുതൽ 5 കൂടി 98 -ാമത് സമാധി ദിനആചരണം യൂണിയനിൽ ഗുരുപൂജ, ശാന്തിഹവനം, സർവൈശ്യര്യപൂജ, ഭജനാവലി, പ്രഭാഷണങ്ങൾ, സമാദരണ സദസ്സ് ,ശാന്തി യാത്ര, എസ്.എസ്.എൽ.സി, പ്ലസ് 2 മറ്റ് മേഖലകളിലെ പ്രഗൽഭരെ ആദരിക്കൽ എന്നീ വിപുലമായ പരിപാടികൾ നടത്തും. ബ്രൗഷർ പ്രകാശനം യൂണിയൻ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദൻ വട്ടം പറമ്പിൽ ബാലൻ നൽകി നിർവ്വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ സുബ്ര മുഹണ്യൻ ഇരുപ്പശ്ശേരിയെ വേദിയിൽ ആദരിച്ചു. ഡയറക്ടർ ബോർഡ് അംഗം പി.പി. സുനിൽകുമാർ, കൗൺസിലർ രാജൻ, യൂണിയൻ വനിതാസംഘം സെക്രട്ടറി ശൈലജകേശവൻ, യൂത്ത് മൂവ്മെന്റ്റ് പ്രസിഡണ്ട് സുജിത് വാഴപ്പുള്ളി ശാഖസെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *