ഗുരുവായൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്വാതന്ത്രദിനം ആഘോഷിച്ചു

ഗുരുവായൂർ: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര ദിനാഘോഷം നടത്തി. സ്വതന്ത്രഇന്ത്യയുടെ എഴുത്തിയൊമ്പതാം സ്വാതന്ത്ര ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുച്ചിതമായി സ്വാതന്ത്ര ദിനാചരണം നടത്തി. മണ്ഡലം പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ പതാക ഉയർത്തി സമാരംഭം കുറിച്ച ദിനാചരണ സദസ്സ് ബ്ലോക്ക് വൈസ്പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ് സ്വാതന്ത്ര ദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് . കെ.കെ.രജ്ജിത്ത്ജനാധിപത്യ രക്ഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നേതാക്കളായ ടി.കെ.ഗോപാലകൃഷ്ണൻ , ഹരി. എം. വാരിയർ , വി.എസ് നവനീത്, പി.ജി.സുരേഷ്, ഒ.പി. ജോൺസൺ, ടി.എൻ. മുരളി എന്നിവർ പ്രസംഗിച്ചു. ദേശഭക്തിഗാനാലാപനവും, മിഠായി വിതരണവും നടത്തി. സിന്റോ തോമാസ് . ജവഹർ മുഹമ്മദുണ്ണി , അരവിന്ദൻകോങ്ങാട്ടിൽ, ശശി പട്ടത്താക്കിൽ, എം.എം പ്രകാശൻ , പ്രേംജി മേനോൻ ,ഷാജൻ വെള്ളറ, കെ. വിശ്വനാഥൻ,നൗഷാദ് കാരക്കാട് . ആന്റോപി. ലാസർ , ബഷീർകുന്നിക്കൽ വിബിൻവലങ്കര, സി.കെ ഡേവിസ്, നവ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *