ഉത്രാട നാളിൽ അച്ഛനമ്മമാർക്ക് ഓണപ്പുടവ നൽകി കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം

വടക്കേക്കാട് :കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ ഉത്രാടം നാളിൽ അച്ഛനമ്മമാർക്ക് ഓണാപുടവ നൽകി ആദരിച്ചു. നിരവധി ക്ഷേത്ര വേദികളിൽ അദ്ധ്യാത്മിക പ്രഭാക്ഷണം നടത്തി ഭക്തമനസ്സുകളിൽ ഇടം പിടിച്ച  ശോഭ പെരുമണ്ണൂർ മലപ്പുറത്തിൻ്റെ പ്രഭാക്ഷണവും നടന്നു.ക്ഷേത്രം ട്രസ്റ്റി മണകുളത്തിൽ ദിവാകര രാജ ദേവിക്ക് ഓണപുടവസമ്മർപ്പിച്ചു. തുടർന്ന് ക്ഷേത്രത്തിൽ എത്തിയ ഇരുനൂറോളംഅച്ഛനമ്മമാർക്ക് ഓണപുടവ നൽകി.ക്ഷേത്രം പ്രസിഡന്റ് പ്രമോദ് കിളിയംപറമ്പിൽ, സെക്രട്ടറി ധനീഷ് താമരശ്ശേരി, ട്രഷർ വസന്തൻ മക്കനാംകളങ്ങര.വൈ പ്രസിഡന്റ് അശോകൻ വെട്ടിശ്ശേരി,ജോ സെക്രട്ടറി പി.വി വിജയൻ, കോഡിനേറ്റർ പ്രജീഷ് മടപ്പാട്ടിൽ മാതൃസമിതി പ്രസിഡൻ്റ് നിർമ്മല മണികണ്ഠൻ മറ്റു ക്ഷേത്രഭാരവാഹികളും മാതൃസമിതി അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *