ഗുരുവായൂർ:നവംബർ 15 ന് ശനിയാഴ്ച തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറായി ചുമതലയേറ്റെടുക്കുന്ന കെ.ജയകുമാർ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി ഗുരുവായൂരിലെത്തി. വെള്ളി വൈകിട്ട് നാലരയോടെ പത്നിക്കും മകനുമൊപ്പം ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു.കാണിക്കയുമർപ്പിച്ചു. ഭഗവാൻ്റെ പ്രസാദങ്ങളും ഏറ്റുവാങ്ങി. വൈകിട്ട് അഞ്ചരയോടെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചെമ്പൈ സുവർണ ജൂബിലിയുടെ സമാപന സമ്മേളനം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ദേവസ്വം ചെയർമാൻഡോ.വി.കെ.വിജയനൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്.
ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ച് അയ്യപ്പസന്നിധിയിലേക്ക് കെ.ജയകുമാർ
