ഗുരുവായൂർ:ഉത്രാടദിനത്തിൽ ഗുരുവായൂരപ്പന് സമർപ്പിച്ചത് 677 കാഴ്ചക്കുലകൾ. രാവിലെ ഏഴേകാൽ മുതൽ ഉച്ചവരെയുള്ള സമർപ്പണവിവരമാണിത്.
കാഴ്ചകുലകൾ സമർപ്പിച്ച ഭക്തർക്കെല്ലാം കൊടിമരം വഴി നേരിട്ട് ദർശനം നൽകി.ഭക്തർ സമർപ്പിച്ച കാഴ്ചക്കുലകളിൽ 175 എണ്ണം നാളത്തെ തിരുവോണദിന വിശേഷാൽ വിഭവമായ പഴപ്രഥമനായി മാറ്റി.ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ഗജവീരൻമാർക്കായി112 കുലകൾ നൽകി.നമസ്കാരം വഴിപാട് തുടങ്ങിയ ക്ഷേത്രാവശ്യങ്ങൾക്കായി 138കുലകൾ സമർപ്പിച്ചു.കാലത്ത് 8 മണി മുതൽ 249 കുലകൾ ഭക്തർക്ക് ലേലം ചെയ്തത് നൽകി.ബാക്കിയുള്ള 64 കുലകൾ വൈകുന്നേരം വരവ് വരുന്നവയോടൊപ്പം ലേലം ചെയ്യും.
ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനത്തിൽ ലഭിച്ചത് 677 കാഴ്ചക്കുലകൾ
