ഗുരുവായൂർ:ഉത്രാടദിനത്തിൽ ഗുരുവായൂർ ദേവസ്വം കീഴേടമായ നെൻ മിനി ശ്രീബലരാമ ക്ഷേത്രത്തിൽ തിരുമുൽക്കാഴ്ചയായി ഭക്തരുടെ വക കാഴ്ചക്കുല സമർപ്പണം നടന്നു.രാവിലെ പൂജകൾക്ക് ശേഷം ഒമ്പതരയോടെയാണ് ചടങ്ങ് തുടങ്ങിയത്.
ക്ഷേത്രം മേൽശാന്തി ഉമേഷ് നമ്പൂതിരി ആദ്യം ഭഗവാന് കാഴ്ചക്കുല സമർപ്പിച്ചു. തുടർന്ന് നെൻമിനി ക്ഷേത്രം ഊരാളൻ പ്രതിനിധി നീലേഷ്, ഗുരുവായൂർ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ,ഭരണ സമിതി അംഗം സി.മനോജ്, സാമൂതിരി കോവിലകം പ്രതിനിധി, ക്ഷേത്രം ക്ഷേമസമിതി പ്രസിഡൻ്റ് പുരുഷോത്തമ പണിക്കർ , സെക്രട്ടറി എ.വി.പ്രശാന്ത് ,ക്ഷേമസമിതി എക്സികുട്ടീവ് അംഗങ്ങൾ,
മാതൃസമിതി പ്രസിഡൻ്റ്, ജ്യോത്സ്ന ,
എന്നിവരുടെ നേതൃത്വത്തിൽ നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് തുടങ്ങിയത്.തുടർന്ന് ഭക്തജനങ്ങളുടെ ഊഴമായി.നൂറുക്കണക്കിന് ഭക്തർ ഭഗവാന് കാഴ്ചക്കുല സമർപ്പിച്ചു ദർശനസായൂജ്യം നേടി.ദേവസ്വം അഡ്മിനിസ്ട്രറ്റർ ഒ.ബി.അരുൺകുമാർ ക്ഷേത്രത്തിലെത്തിയിരുന്നു
നെൻമിനി ബലരാമ ക്ഷേത്രത്തിൽ കാഴ്ചക്കുല സമർപ്പണം
