ശ്രീനാരായണഗുരു സമാധി ദിനം ഇന്ന്; വിപുലമായ പരിപാടികളെരുക്കി ഗുരുവായൂർ യൂണിയൻ

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ അഞ്ചു ദിവസങ്ങളിലായി നടന്നു വന്നിരുന്ന ശ്രീനാരായണ ഗുരുദേവന്റെ 96 മത് മഹാസമാധി ദിനാചരണം ഇന്ന് സമാപിക്കും.രാവിലെ ആറ് മുതൽ ഗുരുപൂജ, ശാന്തി ഹവനം, ഭജന എന്നിവ നടന്നു. തുടന്ന് കാഞ്ഞിരപ്പറമ്പിൽ രവീന്ദ്രൻ  ദീപാർപ്പണം നടത്തി. സമാധരണ സദസ്സ് യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡണ്ട് പി എസ് പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.സ്കൂൾ ഓഫ് വേദാന്ത, കാഞ്ഞിരമറ്റം ശുഭ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും.സുന്ദർ ശ്രീപതി സമാധി ദിന സന്ദേശം നൽകും.യൂണിയൻ സെക്രട്ടറി പി എ സജീവൻ, പി.പി സുനിൽകുമാർ എന്നിവർ പ്രസംഗിക്കും.ഉന്നത വിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം. വൈകീട്ട് 3. ന് ദൈവദശകം തുടർന്ന് സമാധിഗീതം, 3.30 ന് ശാന്തിയാത്ര, നഗരം ചുറ്റി പ്രദക്ഷിണം എന്നിവയുണ്ടാകും.
ഇന്നലെ നടന്ന സദ്സംഗം
യൂണിയൻ സെക്രട്ടറി പി എസ് സജീവൻ ഉദ്ഘാടനം ചെയ്തു.
യോഗ നേതൃത്വതിന് ശക്തി പകരേണ്ടത് ശാഖ ഭാരവാഹികളുടെ ധർമ്മമാണെന്ന്
അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് പി.എസ് പ്രേമാനന്ദൻമുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ അദ്ധ്യക്ഷതവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *