വടക്കേകാട് : മുഹമ്മദ് നബിയുടെ 1500-ാമത് ജൻമദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ് ലിം ജമാഅത്ത് വടക്കേകാട് ‘വാദി ത്വാബ’ നഗറിൽ സംഘടിപ്പിച്ച മീലാദ് കോൺഫ്രൻസ് സമാപിച്ചു. ‘തിരുവസന്തം 1500 എന്ന പ്രമേയവുമായി നടന്ന പരിപാടിക്ക് വടക്കേകാട് സോൺ പ്രസിഡൻ്റ് വി.സി. ഉമർഹാജി പതാക ഉയർത്തി. തുടർന്ന് ഗ്രാൻ്റ് മൗലിദ് നടന്നു. അബ്ദുൽ ഹക്കീം അഹ്സനി സന്ദേശ പ്രഭാഷണം നടത്തി.ശനിയാഴ്ച പുന്നയൂർക്കുളം ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച മീലാദ് റാലി സമ്മേളന നഗരിയിൽ സമാപിച്ചു.തുടർന്ന് പ്രകീർത്തന സദസ്സ് നടന്നു. സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ഐ. എം.കെ. ഫൈസി കല്ലൂർ ഉദ്ഘാടനം ചെയ്തു പണ്ഡിതനും വാഗ്മിയുമായ മുഹ്‌യിദ്ധീൻ സഅദി കൊട്ടുകര മുഖ്യപ്രഭാഷണം നടത്തി.വടക്കേകാട് പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ എം കെ, വി.സി. ഉമർ, അബ്ദുറഹ്മാൻ അർശദി, അബൂബക്കർ ലത്തീഫി , അബുഹാജി കല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.സ്വാഗതസംഘം ചെയർമാൻ കുഞ്ഞിമോൻ ഹാജി അധ്യക്ഷത വഹിച്ചു. ഉവൈസ് സഖാഫി അകലാട് സ്വാഗതവും ഹുസ്സൻ കൊച്ചനൂർ നന്ദിയും പറഞ്ഞു
മീലാദ് കോൺഫറൻസ് സമാപിച്ചു.
