വടക്കേകാട് പറയങ്ങാട് മഖാം 170 -ാം ആണ്ടുനേർച്ച ഒക്ടോ.17 മുതൽ 20 വരെ

വടക്കേകാട് :മനുഷ്യ സഞ്ചയങ്ങളിൽ സാന്ത്വനത്തിൻ്റെ നിത്യവർഷമായി എന്നും പ്രശോഭിച്ച് നിൽക്കുന്ന പ്രസിദ്ധ സൂഫിവര്യനായ വടക്കേകാട് പറയങ്ങാട് ശൈഖ് തങ്ങളുപ്പാപ്പയുടെ 170-മത് ആണ്ട് നേർച്ച ഒക്ടോബർ 17 മുതൽ 20 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ദർസ് വിദ്യാർത്ഥി ഫെസ്റ്റ് ,മതപ്രഭാഷണം, അനുസ്മരണ സംഗമം,സമാപന സമ്മേളനം,ഭക്ഷണ വിതരണം എന്നിവ ആണ്ട് നേർച്ചയുടെ ഭാഗമായി സംഘടിപ്പിക്കും. വ്യാഴാഴ്ച രാവിലെ 7 മുതൽ വൈകീട്ട് 6 വരെ ദർസ് വിദ്യാർത്ഥി ഫെസ്റ്റ്,രാത്രി 7 ന് ത്വാഹിർ സഖാഫി മഞ്ചേരിയുടെ പ്രഭാഷണം.വെള്ളിയാഴ്ച രാത്രി 7 ന് അബൂബക്കർഹുദവി മുണ്ടംപറമ്പിൻ്റെ പ്രഭാഷണം. ശനിയാഴ്ച വൈകീട്ട് 4 ന് അനുസ്മരണ സംഗമത്തിന് സമസ്ത.കേന്ദ്ര മുശാവറ അംഗം ടി.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.രാത്രി 7 ന് നടക്കുന്ന സമാപന സമ്മേളനം പറയങ്ങാട് മുദരിസ് ഷറഫുദ്ദീൻ ഫൈസി എടക്കര ഉദ്ഘാടനം ചെയ്യും.സമസ്ത.കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നടത്തും. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ്  അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.ഫൈസൽ റഹ്‌മാനി,മുഹമ്മദ് റബീഹ് ഫൈസി തലപ്പാറ,സിറാജുദ്ദീൻ ബാഖവി എടക്കര അബൂബക്കർ ബാഖവി പുറങ്ങ്  എന്നിവർ പ്രസംഗിക്കും.ഞായറാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 2 മണി വരെ ഭക്ഷണ വിതരണം നടക്കും. നാലായിരം കിലോ അരി കൊണ്ട് തയ്യാറാക്കിയ ഭക്ഷണം ജാതിമത ഭേദമെന്യേ സർവ്വജനങ്ങളിലേക്കും വിതരണം ചെയ്യുമെന്ന്  മഹല്ല് ഭാരവാഹികളായ കേണൽ മരക്കാർ (പ്രസിഡണ്ട്)ഉമർ ചന്ദനത്ത് (ജോ. സെക്രട്ടറി),അലിമോൻ എളയമാറ്റിൽ (ട്രഷറർ),ഷാഹുൽഹമീദ് സഖാഫി കല്ലിങ്ങൽ (ജോ. സെക്രട്ടറി),ഷമീൽ അബ്ദു (കൺവീനർ, സ്വാഗതസംഘം )അൻവർ വടക്കേകാട് (കൺവീനർ,മീഡിയ സെൽ) എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *