അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ചാവക്കാട്: ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തെക്കന്‍പാലയൂര്‍ ഒസാരം വീട്ടില്‍ അബ്ദു(70)വാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11-ഓടെ പാലയൂര്‍ ഡോബിപ്പടി സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. ദേശീയപാതയുടെ നിര്‍മാണജോലിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന ലോറിയാണ് അബ്ദു ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. ചാവക്കാട്ടുനിന്ന് പാവറട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇതേ ദിശയില്‍ പോകുകയായിരുന്ന അബ്ദു ഓടിച്ച സ്‌കൂട്ടറില്‍ കൊളുത്തിവലിച്ചായിരുന്നു അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ ലോറിക്കടിയില്‍ കുടുങ്ങുകയും താഴെ വീണ അബ്ദുവിന്റെ കാലിലൂടെ ലോറിയുടെ ചക്രം കയറുകയുമായിരുന്നു. കാലിന് സാരമായി പരിക്കേറ്റ അബ്ദു തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉമൈബാന്‍ ആണ് അബ്ദുവിന്റെ ഭാര്യ. മക്കള്‍: നബീല്‍(മുസ്തഫ), റിയാസ്, റിസ്വാന്‍, ഷെമീം(മീമു).

Leave a Reply

Your email address will not be published. Required fields are marked *