എസ് ജെ എം കേരള യാത്രക്ക് ജനു. 10 ന് ചാവക്കാട് സ്വീകരണം

ചാവക്കാട് : കേരള മുസ്‌ലിം ജമാഅത്ത് സ്റ്റേറ്റ് കമ്മിറ്റി നേതൃത്വം നൽകുന്ന കേരള യാത്രക്ക് ചാവക്കാട് ജനവരി 10 ന്‌ നൽകുന്ന സ്വീകരണ സമ്മേളനത്തിന് വിവിധങ്ങളായ പ്രചരണ പ്രവർത്തനങ്ങൾ റൈഞ്ച് തലത്തിൽ സജീവമാക്കാൻ പ്രവർത്തക സമിതി യോഗം ചേർന്നു.മുഅല്ലിം റാലി, വിദ്യാത്ഥിറാലി , ബൈക്ക് റാലി, സൈക്കിൾ റാലി, കുടുംബ സന്ദർശനം തുടങ്ങിയ പരിപാടികൾക്ക് മദ്റസ അദ്ധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകും. റൈഞ്ച് പ്രസിഡന്റ് സയ്യിദ് ഹുസൈൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ എസ്‌ എം എ ജില്ലാ സെക്രട്ടറി ആർ വി എം ബശീർ മൗലവി ഉൽഘാടനം ചെയ്തു. ചാവക്കാട് സോൺ വൈ പ്രസിഡന്റ് വട്ടേക്കാട് ഹൈദ്രോസ് കോയ തങ്ങൾ വിഷയാവതരണം നടത്തി.സി എച്ച് ബഷീർ, പി ഹംസ, അബൂബക്കർ ,അബ്ദുൾ കരീം അസ്‌ലമി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *