ഗുരുവായൂർ: മുപ്പതാണ്ടായി താൻ അയ്യനെ സേവിക്കുകയായിരുന്നു. ആ അനുഭവമാണ് മാളികപ്പുറത്തമ്മയുടെ മേൽശാന്തിയാകാൻ നിമിത്തമായതെന്ന് നിയുക്ത മാളികപ്പുറം മേൽശാന്തി പി.ജി.മുരളി. ഇതെരു നിമിത്തമാണ്. മുന്നാമത്തെ തവണയാണ് മേൽശാന്തിക്കായി അപേക്ഷ സമർപ്പിക്കുന്നു.ഇപ്പോഴാണ് നിയോഗം.ഭഗവാൻ്റെ കടാക്ഷവും കുടുംബപരദേവനായവേട്ടക്കെരുമകൻ്റെയും, തേവരുടെയും അനുഗ്രഹംമുണ്ടായി. അല്ലെങ്കിൽ ഈ സ്ഥാനത്തെത്തുമായിരുന്നില്ല അദ്ദേഹം പറഞ്ഞു. മേൽശാന്തിയായ വിവരമറിഞ്ഞ് അയ്യനെ തൊഴാനും തന്ത്രിമാരെ കാണാനും ശബരിമലയിലേക്കാണ് ആദ്യം പോയത്.തുടർന്ന് വടക്കേക്കാട്ടെ അഞ്ഞൂരിലെ കുടുംബവീട്ടിൽ ഇന്നലെ പുലർച്ചെയോടെ എത്തി.ബന്ധുക്കളെ കാണാനും കുടുംബക്ഷേത്രത്തിൽ പൂജ നടത്താനുമാണ് എത്തിയത്.

അടുത്ത ദിവസം ഹൈദരാബാദിലേക്ക് പോകും. തുലാം 31 ന് ചാർജ് ഏറ്റെടുക്കും വൃശ്ചികം ഒന്നു മുതൽ പൂജകൾ തുടങ്ങും.അടുത്തതുലാം 31 വരെയാണ് നിയമനം.
ഗുരുവായൂർ എംഎൽഎ.എൻ കെ അക്ബർ, വിവിധ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രവർത്തകർ, ബന്ധുക്കൾ, പ്രദേശവാസികൾ,സുഹൃത്തുക്കൾ തുടങ്ങി നിരവധി പേർ നിയുക്ത മേൽശാന്തിയെ കാണാനായി പൂങ്ങാട്ട് മനയിലേക്കെത്തി
