മല്ലിശ്ശേരി മന ഏകാദശി വിളക്ക് വ്യാഴാഴ്ച

ഗുരുവായൂർ:ഏകാദശി വിളക്കിന്റെ ഭാഗമായി ഒക്ടോബർ 2 വ്യാഴാഴ്ച നടക്കുന്ന ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി മന വകയായുള്ള വിളക്കിനോടനുബന്ധിച്ച്‌ പൈതൃകം കലാക്ഷേത്രയുടെ നേതൃത്വത്തിൽ പ്രമോദ് കൃഷ്ണ അവതരിപ്പിക്കുന്ന ഇടയ്ക്കയിൽ തായമ്പക അരങ്ങേറും.വൈകീട്ട് 7 മുതൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി നിലവിളക്കു തെളിയിച്ചു ആരംഭിക്കുന്ന ചടങ്ങിൽ പ്രശസ്ത ഇടയ്ക്ക ഗുരുനാഥൻ തിച്ചൂർ മോഹനൻ പൊതുവാളും,ചെണ്ട കലാകാരൻ ആലങ്കോട് മണികണ്ഠനും
പങ്കെടുക്കും. തുടർന്ന് തിരുവാതിരക്കളിയും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *