വടക്കേക്കാട് സ്കൂൾ ബസ്സ് ബൈക്കിൽ ഇടിച്ച് രണ്ട് പേർക്ക് പരുക്ക്

വടക്കേക്കാട്:മണികണ്ഠേശ്വരത്ത് സ്കൂൾ ബസ്സ് ബൈക്കിൽ ഇടിച്ച് അമ്മയ്ക്കും,മകനും പരിക്ക്. വെള്ളറക്കാട് തേജസ് സ്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.  അപകടത്തിൽ ബൈക്ക് യാത്രികരായ ആൽത്തറ സ്വദേശികളായ പന്തായിവീട്ടിൽ പ്രേമ, മകൻ പ്രശോഭ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്.ഇവരെ തൊഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *