തൃശൂർ:വർഷങ്ങളായി മുടങ്ങിക്കിടന്ന ഗുരുവായൂർ – തിരുനാവായ റെയിൽവേ ലൈൻ പദ്ധതിയുടെ മരവിപ്പ് നീക്കിക്കൊണ്ടുള്ള (De-freezing) ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത് പങ്കുവെച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഈ ഒരാവശ്യം ഉന്നയിച്ച് അനേകായിരം നിവേദനങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി
ആ ആവശ്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി നേരിട്ട് നടത്തിയ നിരന്തര ചർച്ചകൾക്കും ഇടപെടലുകൾക്കും ഒടുവിലാണ് ഇപ്പോൾ ശുഭകരമായ തീരുമാനമുണ്ടായിരിക്കുന്നത്.
നാടിന്റെ വികസന സ്വപ്നങ്ങൾക്ക് എന്നും കരുത്ത് പകരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും, ഒപ്പം ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച സതേൺ റെയിൽവേ അധികൃതരോടും സുരേഷ് ഗോപി സോഷ്യൽ മീഡിയയിലൂടെ തൻ്റെ നന്ദിയും കടപ്പാടും അറിയിച്ചു. ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഇത്തരം വലിയ വികസന പ്രവർത്തനങ്ങൾ നമുക്ക് ഇനിയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാമെന്ന് അദ്ദേഹം കുറിച്ചു
വർഷങ്ങളായി മുടങ്ങിക്കിടന്ന ഗുരുവായൂർ – തിരുനാവായ റെയിൽവേ ലൈൻ പദ്ധതിക്ക് പുതുജീവൻ വെക്കുന്നു
