ഗുരുവായൂർ: കെഎസ്ആർടിസി യിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നാളെ വൈകീട്ട് 4 ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിക്കുമെന്ന് എൻ.കെ.അക്ബർ എംഎൽഎ പത്രസമ്മേള നത്തിൽ അറിയിച്ചു.എംഎൽഎയുടെ ആസ്തി വി കസന ഫണ്ടിൽ നിന്ന് നാല് കോടി രൂപ ചെലവിട്ട് മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. ടോയ്ലറ്റ് ബ്ലോക്ക്, റസ്റ്റോറൻ്റ്, സൂട്ട് റൂം അടക്കം ഏഴ് മുറികളും ഉണ്ടാകും.പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ അപകട രഹിതമായ ഡ്രൈവിംഗ് പരിശീലിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈ വിംഗ് സ്‌കൂൾ ആരംഭിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ 34-ാംമത്തെ പരിശീലന കേന്ദ്രമാണിത്. ഇതിന്റെ ഓഫീസ് കെ എസ് ആർ ടി സി കെട്ടിടത്തിൽ പ്രവർത്തിക്കും.ചാവക്കാട് നഗരസഭയുടെ ഗ്രൗണ്ടിലാണ് പരിശീലനം നൽകുന്നത്. പട്ടികജാതി വിഭാഗങ്ങൾക്കും ഭിന്ന ലിംഗകാർക്കും ഫീസാനുകൂല്യം ഉണ്ടാകും. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ കെ. പി.രാധാകൃഷ്ണൻ, പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ വി. മഞ്ജുഷ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഗുരുവായൂരിൽ കെഎസ്ആർടിസി കെട്ടിടം നിർമാണോദ്ഘാടനവും ഡ്രൈവിംഗ് സ്കൂൾ ഉദ്ഘാടനവും നാളെ
