ചെറായി ക്രിയീറ്റീവ് വായനശാല വാര്‍ഷികം

പുന്നയൂര്‍ക്കുളം:ചെറായി ക്രിയീറ്റീവ് സാംസ്‌കാരിക വേദി വായനശാല വാര്‍ഷികം നടന്‍ സുനില്‍ സുഖദ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെംബര്‍ ശോഭ പ്രേമന്‍ അധ്യക്ഷയായി.വടക്കേകാട് എസ്‌ഐ പി.ശിവശങ്കരന്‍,വായനശാല ഭാരവാഹികളായ എം.റാണാപ്രതാപ്, പി.സുനില്‍കുമാര്‍, വി.ജി.വിഷ്ണു,അഖില്‍പ്രകാശ് , എം.എസ്.ശരത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് എം.എസ്.ഷിബില്‍,നീതു രാജേഷ്,കെ.രാഹുല്‍, ടി.ബി.അരുണ്‍,രാംജിത്ത്, നിതുല്‍ കൃഷ്ണ,ആദര്‍ശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രണ്ടാം ദിവസം സിനിമ പിന്നണി ഗായിക ദുര്‍ഗ വിശ്വനാഥ് നയിച്ച ഗാനമേള അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *