ചാലിശ്ശേരിയിൽ അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി.

ചാലിശേരി: സോക്കർ അസോസിയേഷൻ ഒരുക്കുന്ന ആരവം 2024 രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി.സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും മുൻ ദേശീയ താരവുമായ യു.ഷറഫലി ടൂർണമെൻ്റ് കിക്കോഫ് നടത്തി ഉദ്ഘാടനം ചെയ്തു.കൺവീനർ എം.എം അഹമ്മദുണ്ണി,എസ് എഫ്.എ പാലക്കാട് ജില്ലാ സെക്രട്ടറി വാഹിദ് കൂപ്പുത്ത് എന്നിവർ ചേർന്ന് പതാക ഉയർത്തി.സംഘാടക സമിതി ചെയർമാൻ വി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.സന്ധ്യ ,ബ്ലോക്ക് വൈസ് പ്രസിഡൻ്റ്പി.ആർ.കുഞ്ഞുണ്ണി ,കൺവീനർ എം.എംഅഹമ്മദുണ്ണി, വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട് ,കെ പി സി സി നിർവ്വാഹ സമിതി അംഗം സി.വി.ബാലചന്ദ്രൻ ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ ,ഫുഡ് ബുക്ക് കബീർ , ഇസ ഗോൾഡ് ഉടമ മിൻഷാദ് ,  ഐ.ബി എസ്  സ്കൂൾ ഓഫ് കോമേഴസ് മാനേജർ റഹീം ആനക്കര , ബ്ലോക്ക് മെമ്പർമാരായ ബാവ മാളിയേക്കൽ ,ധന്യ സുരേന്ദ്രൻ ,പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ ,വി.എസ് ശിവാസ് ,ആനിവിനു , റംല വീരാൻ ,സഹയാത്ര സെക്രട്ടറി വാസുണ്ണി പട്ടാഴി ,രാഷ്ട്രീയ കക്ഷി നേതാക്കളായ ഉമ്മർ മൗലവി , കെ.കെ.ശിവശങ്കരൻ ,ചേറുട്ടി ,കെ എൻ ദിജി എന്നിവർ സംസാരിച്ചു. കോർഡിനേർമാരായ ടി.കെ. സുനിൽ കുമാർ സ്വാഗതവും ടി എ രണദിവെ നന്ദിയും പറഞ്ഞു.
വിശഷിടാതിഥികൾ ടീമംഗങ്ങളെ പരിചയപ്പെട്ടു
വിളംബര ഘോഷയാത്രയും
ഉദ്ഘാടനത്തിൻ്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ മെഗാ തിരുവാതിരക്കളി, ഫേൻസി വെടിക്കെട്ടും എന്നിവ ഉണ്ടായി.
ഉദ്ഘാടന മൽസരത്തിൽ  ശാസ്ത്ര മെഡിക്കൽസ് തൃശൂരും ,കെ.എം.ജി മാവൂരും ഏറ്റുമുട്ടി   പെനാൽറ്റി ഷൂട്ടൗ ട്ടിലൂടെ  ശാസ്ത്ര മെഡിക്കൽസ് വിജയിച്ചു.ഉദ്ഘാടനം മൽസരത്തിൽ  വനിതകൾക്ക് സൗജന്യ പ്രവേശനം ഉള്ളതിനാൽ കാൽപന്ത്കളി കാണുവാൻ ആയിരങ്ങൾ സ്റ്റേഡിയത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *