ചെറുവത്താനി:നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച ആഘോഷിക്കും.രാവിലെ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം ഊരാളൻ പിള്ളനേഴി വിഷ്ണുനമ്പൂതിരി,മേൽശാന്തി പിളളനേഴി പ്രസാദ് നമ്പൂതിരി എന്നിവർ കാർമ്മീകത്വം വഹിക്കും. രാവിലെ 9 ന് അയ്യപ്പൻകാവ് ശാസ്താ ക്ഷേത്രത്തിൽ ആറാട്ട് തുടർന്ന് പൂത്താലത്തോടുകൂടി ആറാട്ട് എഴുന്നള്ളിപ്പ്, കൊടിയിറക്കം, കലശമാടൽ,
ഉച്ചതിരിഞ്ഞ് 4 മണി മുതൽ നാദസ്വരം കാവടിയാട്ടം, ആനപ്പൂരം,നാടൻ കലാരൂപങ്ങൾ എന്നിവ ക്ഷേത്ര മൈതാനിയിൽ എത്തിച്ചേരും.വൈകീട്ട് 7.30 ന് പാണ്ടിമേളത്തോടെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ തലയെടുപ്പുള്ള 12ഓളം ഗജവീരന്മാർ അണിനിരക്കും. ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകിട്ട് 7.30ന് പള്ളിവേട്ട നടക്കും.വേഷപകർച്ച മത്സരത്തിൽ മികച്ച മൂന്ന് ടീമുകൾക്ക് സമ്മാനങ്ങളും മറ്റ് എല്ലാടീമുകൾക്കും പ്രേത്സാഹന സമ്മാനങ്ങളും നൽകും. ചടങ്ങുകൾക്ക് ക്ഷേത്ര സേവാ സമിതി പ്രസിഡൻ്റ് കെ.എൻ ഷാജി,സെക്രട്ടറി രമാഭായ് ടീച്ചർ,
ട്രഷറർ വിലാസിനി ടീച്ചർ,
സുഗുണ കനകൻപണിക്കർ, കെ.എസ് സുഷിൽ തുടങ്ങിയവർ നേതൃത്വം നല്കും
ചെറുവത്താനി നരസിംഹമൂർത്തി ക്ഷേത്രോത്സവം വെള്ളിയാഴ്ച
