അഷ്ടഡോ അക്കാഡോ മത്സരത്തിൽ ദേശീയ തലത്തിൽ മത്സരിക്കാൻ പുന്നയൂർക്കുളം സ്വദേശിയായ അലൈന ജെ.സുരേഷും. ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഇനത്തിൽ പെട്ട അഷ്ടഡോ അക്കാഡോയുടെ 18-ാം മത് ചാമ്പ്യൻഷിപ്പാണ് മഹാരാഷ്ട്ര സത്താറയിലെ പൂനൈ സ്പോർട്സ് അക്കാദമിയിൽ നടക്കുന്നത്. 28, 29 തീയതികളിലാണ് മത്സരം. മലപ്പുറം പൊന്നാനി വിജയമാതാ കോൺവെൻ്റിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അലൈന.ഇന്ത്യൻ മാർഷൽ ആർട്സ് വിഭാഗത്തിൽപ്പെട്ട അഷ്ടഡോ അക്കാഡോ പഴശ്ശിരാജയുടെ യുദ്ധമുറകളെ ആസ്പദമാക്കിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്.ഈ വിഭാഗത്തിൽ
കേരളത്തിൽനിന്ന് ആദ്യമായാണ് മത്സരാർത്ഥികൾ പങ്കെടുക്കുന്നത്.ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കേരളത്തിൽ നിന്ന്
അമ്പതോളം പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. എടപ്പാൾ പെരുമ്പറമ്പ് സ്വദേശി സുവേഷ് ആണ് അദ്ധ്യാപകൻ. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്യോഗസ്ഥനായ അച്ചംപാട്ട് സുരേഷ്,ജിഷ സുരേഷ് ദമ്പതികളുടെ ഏക മകളാണ് ഓട്ടൻതുളളൽ,നാടോടിനൃത്തം കലാകാരികൂടിയായ ഈ കൊച്ചു മിടുക്കി
