ചാവക്കാട് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 30, 31 തിയ്യതികളിൽ
തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഉപജില്ലയിലെ
105 ൽ പരം സ്കൂളുകളിൽ നിന്നായി 2600-ൽ പരം വിദ്യാർത്ഥികൾ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയം,ഐടി മേളയിൽ പങ്കെടുക്കും.30 ന് തിങ്കളാഴ്ച കാലത്ത് 10 ന്
മണലൂർ എംഎൽഎ മുരളി പെരുനെല്ലി മേള ഉദ്ഘാടനം ചെയ്യുംഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിക്കും.
ചെവ്വാഴ്ച വൈകീട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ഗുരുവായൂർ എംഎൽഎ. എൻ കെ. അക്ബർ ഉദ്ഘാടനം ചെയ്യും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. പത്ര സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പി എസ് പ്രീതി,ചാവക്കാട് എ ഇ ഒ രവീന്ദ്രൻ കെ ആർ,
വാർഡ് അംഗം ഫൈസൽ പൊട്ടത്തയിൽ,അല്മായ ട്രസ്റ്റി ബിനോയ് പി മാത്യു,പിടിഎ പ്രസിഡണ്ട് സി.എം അഷറഫ്, സി.ആർ.ജിജോ,ടിഎ.ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു
