ഗുരുവായൂർ ദേവസ്വം കൃഷ്ണഗീതി ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന പ്രബന്ധ മൽസരത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. ” കേരളീയ രംഗകലകളിൽ കൃഷ്ണനാട്ടത്തിൻ്റെ തനിമ എന്നതാണ് വിഷയം. നവംബർ പത്തിന് വൈകിട്ട് 5 മണിക്കു മുൻപായി അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ എന്ന വിലാസത്തിൽ പ്രബന്ധം ലഭിച്ചിരിക്കണം. കവറിന് പുറത്ത് കൃഷ്ണ ഗീതി പ്രബന്ധ മൽസരം എന്ന് രേഖപ്പെടുത്തണം. പ്രായപരിധിയില്ല.
പേപ്പറിന് ഒരു പുറത്ത് മാത്രമേ എഴുതാവും. സമ്മാനർഹമായ പ്രബന്ധങ്ങൾ ഗുരുവായൂർ ദേവസ്വത്തിന് അവകാശപ്പെട്ടതായിരിക്കും. ദേവസ്വം ജീവനക്കാർക്കും ബന്ധുക്കൾക്കും മൽസരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല .കൂടുതൽ വിവരങ്ങൾക്ക് 0487-2556335 Extn -120
