ചാവക്കാട് ഉപജില്ല സ്കൂൾ ശാസ്ത്രോസവം ഒക്ടോബർ 30, 31 തീയതികളിൽ തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ശാസ്ത്രോത്സവ സംഘാടക ഉപസമിതികളുടെ അവലോകന യോഗം
എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു.105 ൽ പരം സ്കൂളുകളിൽ നന്നായി 2600 വിദ്യാർത്ഥികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയം, ഐടി മേളയിൽ പങ്കെടുക്കുന്നത്.ചാവക്കാട് ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത അധ്യാപകരാണ് ഉപമിതിയുടെ കൺവീനർമാർ. ഇവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളുടെ അവലോകനയോഗമാണ് എംഎൽഎ സ്കൂളിൽ വിളിച്ചു ചേർത്തത്. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പി എസ് പ്രീതി,ചാവക്കാട് എ ഇ ഒ രവീന്ദ്രൻ കെ ആർ, ഗുരുവായൂർ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സായിനാഥൻ, വാർഡ് മെമ്പർമാരായ ഫൈസൽ പൊട്ടത്തയിൽ,സുഹറ ഹംസമോൻ, ജിഷ്മ സുജിത്ത്, സഭാ സെക്രട്ടറി ഗീവർ മാണി, അല്മായ ട്രസ്റ്റി ബിനോയ് പി മാത്യു, പിടിഎ പ്രസിഡണ്ട് സി എം അഷറഫ് തുടങ്ങി വിവിധ അധ്യാപക സംഘടന പ്രതിനിധികളും സ്കൂൾ പിടിഎ അംഗങ്ങളും പങ്കെടുത്തു
