ഓർമ്മകളുടെ കുട്ടിക്കാലം നേത്രചികിത്സാ ക്യാമ്പ് നടത്തി

തൊഴിയൂർ സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടനയായ ഓർമ്മകളുടെ കുട്ടിക്കാലത്തിൻ്റെ
നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് സ്വതന്ത്ര സുറിയാനി സഭ മെത്രാപ്പോലീത്ത സിറിൽ മാർ ബസാലിയോസ് ഉദ്ഘാടനം ചെയ്തു. നടൻ ശിവജി ഗുരുവായൂർ മുഖ്യ അതിഥിയായി.
ക്യാമ്പിൽ മുന്നൂറോളം പേർ പങ്കെടുത്തു.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയക്കുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഭാരവാഹികളായ ഹബീബ് നാറാണത്ത്, ബഷീർ പൂക്കോട്, എം വി ഗോപാലൻ, മനാഫ് പുന്നയൂർ എന്നിവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *