ആൽത്തറ രാമരാജ സ്കൂളിൽ കിന്റർഗാർട്ടൻ കോൺവൊക്കേഷൻ സംഘടിപ്പിച്ചു

പുന്നയൂർക്കുളം: പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പടവുകൾ പൂർത്തിയാക്കിയ രാമരാജ കിൻഡർ ഗാർട്ടനിലെ കുരുന്നുകൾക്കായ് കോൺവൊക്കേഷൻ സംഘടിപ്പിച്ചു. വിദ്യാലയത്തിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ തൊപ്പിയും ഗൗണുമണിഞ്ഞ് കുരുന്നുകൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.വിനോദിനിയമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എം. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.സിജോ പി എം സ്വാഗതം പറഞ്ഞു. കിന്റർഗാർട്ടൻ അധ്യാപികമാരായ ഷീജ,രജനി എന്നിവർ ആശംസകൾ അർപ്പിച്ചു. ലത,അമൃത,ശരണ്യ പി ആർ എന്നിവർ സംബന്ധിച്ചു.അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. കുരുന്നുകളുടെ കലാപരിപാടികളും നടന്നു

Leave a Reply

Your email address will not be published. Required fields are marked *