തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് അതിക്രമം: ബിഎൽഒ മാർ  പ്രതിഷേധിച്ചു

പുന്നയൂർക്കുളം :സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബി.എൽ.ഒ മാരെ കയ്യേറ്റം ചെയ്ത പോലീസ് നടപടിക്കെതിരെ പുന്നയൂർ ബി എൽ ഒ കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തി. പെരുന്തൽമണ്ണയിലെ ബി എൽ ഒ മാരായ പി.അനൂപ് ,നവാസ്,കൊല്ലം ജില്ലയിലെ ഓച്ചിറ പഞ്ചായത്തിലെ ബി. എൽ ഒ മാരായ അംഗണവാടി ടീച്ചർമാർ എന്നിവർ നേരിട്ട മർദ്ദനങ്ങൾക്കെതിരെ  ശക്തമായ നടപടിഎടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.പുന്നയൂർ വില്ലേജ് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധത്തിൽ ബി എൽ ഒ മാരായ സുധീർ, ടികെ അനീസ്, എന്നിവർ സംസാരിച്ചു.സീന,ബുഷറ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *