കുന്നംകുളത്ത് 55 കാരന് സൂര്യാഘാതം ഏറ്റു; സംഭവം കാറിൽ സഞ്ചിരിക്കുന്നതിനിടെ

കുന്നംകുളം :കുന്നംകുളത്ത് 55 കാരന് സൂര്യാഘാതം ഏറ്റു.സംഭവം കാറിൽ സഞ്ചിരിക്കുന്നതിനിടെ .
കടപ്പുറം അഴിമുഖം സ്വദേശി എളാട്ട് വീട്ടിൽ മധുവിനാണ് കുന്നംകുളത്ത് വച്ച് സൂര്യാഘാതം ഏറ്റത്.ഇന്ന് രാവിലെ പത്തുമണിയോടെ
വടക്കാഞ്ചേരി റോഡിൽ വച്ച് കാറിൽ സഞ്ചരിമ്പോഴാണ് സൂര്യാഘാതം ഏറ്റത്. മലങ്കര ആശു പത്രിയിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്നയാളെ കാണാൻ പോകുന്നതിനിടെയാണ് സംഭവം.രാവിലെയായതിനാൽ കാറിൻ്റെ ഏ സി ഇട്ടിരുന്നില്ല. ഗ്ലാസുകൾ തുറന്നിടുകയും ചെയ്തിരുന്നു.
ആദ്യം ചെറിയ നീറ്റൽ അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയിരുന്നില്ല. പിന്നീട് വീട്ടിലെത്തി ഷർട്ട് ഊരി പരിശോധിച്ചപ്പോഴാണ് ചുവന്ന കുമിളകൾ നെഞ്ചിന് താഴ് ഭാഗത്തായി രൂപപ്പെട്ടത് കണ്ടത്. ഉടൻ തന്നെ അഞ്ചങ്ങാടി ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ തേടി. ആശുപത്രി അധികൃതർ ഐസ്ക്യൂബ് വെക്കുകയും ലോഷൻ പുരട്ടുകയും ചെയ്തു. കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം വീട്ടിൽ പോയി വിശ്രിമിക്കാൻ പറഞ്ഞു വിടുകയായിരുന്നു. നിലവിൽ മധുവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്

Leave a Reply

Your email address will not be published. Required fields are marked *