പുന്നയൂർക്കുളം:ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ഭക്തിസാന്ദ്രമായി. ക്ഷേത്രം തന്ത്രി പൊതിയിൽ ചേന്നാസ് ഗിരീശൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. പുലർച്ചെ പുണ്യാഹവാചനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രപരിസരം ശുദ്ധീകരിച്ച് കലശപൂജകൾ നടന്നു. തുടർന്ന് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ധ്വജസ്തംഭത്തിൽ പ്രതിഷ്ഠ നടത്തി. പഞ്ചലോഹ പറകൾ ചേർന്ന ധ്വജസ്തംഭമാണ് പ്രതിഷ്ഠിച്ചത്.
ധ്വജസ്തംഭ പ്രതിഷ്ഠയ്ക്കായി എട്ട് മാസം നീണ്ടുനിന്ന ആചാരങ്ങളും ഒരുക്കങ്ങളുമാണ് മുൻകൂട്ടി നടത്തിയത്. ശാസ്ത്രീയ വിധിപ്രകാരം തിരഞ്ഞെടുക്കപ്പെട്ട മരം മുറിക്കൽ ചടങ്ങോടെ തുടക്കം കുറിച്ചു. തുടർന്ന് ആ മരക്കമ്പം ശുദ്ധീകരണത്തിനും ശക്തിവർധനത്തിനുമായി പ്രത്യേക രീതിയിൽ എണ്ണത്തോണിയിൽ കിടത്തുന്ന കര്‍മ്മങ്ങളും നടത്തി. ഈ ദീർഘകാല പ്രക്രിയയിലൂടെ ധ്വജസ്തംഭം പ്രതിഷ്ഠയ്ക്ക് യോജിച്ച രീതിയിൽ ഒരുക്കുകയായിരുന്നു.
ധ്വജ പ്രതിഷ്ഠക്ക് നേതൃത്വം നൽകിയ ചടങ്ങിൽ ആചര്യന്മാരെ ആദരിച്ചു. മുഖ്യ ഉപദേഷ്ഠാവ് രാജഗോപാല മേനോൻ,പഞ്ചലോഹ ശിൽപ്പി സുരേഷ് മാന്നാർ,കൊടിമരം ശിൽപ്പി വിഷ്ണു ആചാരി, മാഹാസമർപ്പണം നടത്തിയവർ എന്നിവരെയാണ് ആദരിച്ചത്.
ക്ഷേത്രത്തിലെ വൈശാക ഏകാദശി ഉത്സവത്തിൻ്റെ കൊടിയേറ്റവും നടന്നു. പനമുക്കിൽ രാംദാസിൻ്റെ വീട്ടിൽ നിന്നും കൊടിക്കൂറ വരവേറ്റ്. വാദ്യമേള അകമ്പടിയോടെ കൊടിയേറ്റ് നടന്നു. ഞായറാഴ്ച ഉത്സവ ബലിയും, തിങ്കളാഴ്ച ഏകാദശി വലിയ വിളക്കും നടക്കും ചൊവ്വാഴ്ച ആറാട്ടോടെ ചടങ്ങുകൾ സമാപിക്കും.
ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ഭക്തിസാന്ദ്രം
