പുന്നയൂർക്കുളം:പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ശല്യം തടയുന്നു.കൃഷിനാശവും ജനജീവിതത്തിന് ഭീഷണിയുമാകുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനായി സർക്കാർ ഉത്തരവ് പ്രകാരം എംപാനൽ ചെയ്ത ഷൂട്ടർമാരുടെ സേവനം നാളെ വൈകുന്നേരം 6 മണി മുതൽ ലഭ്യമാണ്.ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 6 മണി വരെ
പഞ്ചായത്തിലെ വിവിധ പ്രശ്നബാധിത വാർഡുകളിൽ. പൊതുജനങ്ങൾ ശ്രദ്ധിക്കണം.വെടിവെപ്പ് നടക്കുന്ന സമയങ്ങളിൽ പറമ്പുകളിലോ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലോ അനാവശ്യമായി ഇറങ്ങിനടക്കരുത്.പന്നികളെ വെടിവെക്കുമ്പോൾ വലിയ ശബ്ദം ഉണ്ടാകാൻ സാധ്യതയുണ്ട്, പരിഭ്രാന്തരാകരുത് .വളർത്തുമൃഗങ്ങളെ സുരക്ഷിതമായ കൂടുകളിൽ കെട്ടിയിടാൻ പ്രത്യേകം ശ്രദ്ധിക്കുക.പന്നികൾ ഇറങ്ങുന്ന കൃത്യമായ സ്ഥലം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അതത് വാർഡ് മെമ്പർമാരെ അറിയിക്കുക.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ നാളെ കാട്ടുപന്നി വേട്ട
