ഗുരുവായൂർ വില്ലേജ് ഓഫീസിൽ യുവതിക്ക് നേരെ മോശം പെരുമാറ്റം;പ്രതിഷേധവുമായി ബിജെപി

ഗുരുവായൂർ:ഗുരുവായൂർ വില്ലേജ് ഓഫീസിൽ യുവതിക്ക് നേരെ മോശമായി പെരുമാറിയതായി പരാതി. വില്ലേജ് ഓഫീസറുടെ പക്കൽ നിന്ന് മോശമായ പെരുമാറ്റം നേരിട്ടതിൻ്റെ അടിസ്ഥാനത്തിൽ യുവതി പോലീസിൽ പരാതി. എന്നാൽ സംഭവം ഒതുക്കി തീർത്ത് ആരോപണ വിധേയനായ വ്യക്തിയെ പോലീസ് സംരക്ഷിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്ന് ബിജെപി അറിയിച്ചു. ഇയാളെ ഗുരുവായൂരിൽ നിന്നും മറ്റൊരു വില്ലേജ് ഓഫീസിലേക്ക് മാറ്റിയതായും കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റു ചെയ്യാതെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു കൊണ്ടുള്ള ഈ സ്ഥലമാറ്റമെന്നും ഭരണകക്ഷി പാർട്ടിയായ ഇടതുപക്ഷ യൂണിയന്റെ നേതാവാണ് വില്ലേജ് ഓഫീസർ എന്നുള്ളത് കൊണ്ട് ഇയാളെ എന്ത് വില കൊടുത്തും സംരക്ഷിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *